CLASS NOTES WORKSHEETS VIDEOS
STANDARD 8 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10
STANDARD 9 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10
STANDARD 10 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10 1 2 3 4 5 6 7 8 9 10



Thursday, August 25, 2011

ജയദ്രഥ ചരിതം
(വിനോദ് വാരിയര്‍)

[പാണ്ഡവരുടെ വനവാസത്തിലെ അവസാന നാളുകള്‍ - കാമ്യക വനം]

രംഗം 1 (അര്‍ജ്ജുനന്‍, പാഞ്ചാലി)
വനവാസം അവസാനിക്കാരായതോടെ അജ്ഞാത വാസത്തെ കുറിച്ചുള്ള ആശങ്കകളും അര്‍ജ്ജുനന്‍ പാന്ചാലിയുമായി പങ്കുവയ്ക്കുന്നു. ദുരിതങ്ങള്‍ ശീലമായി വന്നുവെങ്കിലും വാസവന്റെ അനുഗ്രഹം ഏറ്റവും പുണ്യമാണെന്ന് അര്‍ജ്ജുനന്‍ കരുതുന്നു. എന്നാലിപ്പോള്‍ വന്യമൃഗങ്ങളെ കൊണ്ടുള്ള ശല്യം അസഹ്യമാനെന്നും, അതിനുള്ള പ്രതിവിധി കാണണമെന്നും പാഞ്ചാലി ആവശ്യപ്പെടുന്നു. പാണ്ഡവര്‍ നാല് ദിക്കിലേക്കും ഒരേ സമയം നായാട്ടിനു പോകാന്‍ തീരുമാനിക്കുന്നു. പാഞ്ചാലിയുടെ രക്ഷ മുനിമാരെ ഏല്‍പ്പിക്കുന്നു. അര്‍ജ്ജുനന്‍ തന്റെ ജ്യേഷ്ഠനുജന്മാരോട് അനുവാദം വാങ്ങി ആയുധങ്ങള്‍ ഒരുക്കി നായാട്ടിനിറങ്ങുന്നു. എതിരെ വരുന്ന സിംഹം, ആന തുടങ്ങിയ മൃഗങ്ങളെ വധിച്ച് ഉള്‍ കാട്ടിലേക്ക് നീങ്ങുന്നു.

രംഗം 2 (ജയദ്രഥന്‍)
[സാല്വ രാജാവിന്റെ പുത്രിയുടെ സ്വയംവരത്തില്‍ പങ്കെടുത്ത് നിരാശരായി മടങ്ങുന്ന ഒരു കുട്ടം രാജാക്കന്മാര്‍ കാമ്യക വനത്തില്‍ വിശ്രമിക്കാനായി നിര്ത്തുന്നു]
(തിരനോക്കിനു ശേഷം) ദൂരെ ഒരു സുന്ദരിയെ കണ്ട്, " ഘോര വനമദ്ധ്യത്തില്‍ കാണുന്നതാര്? അവളുടെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. അപ്സരസ്സോ? രാജകന്യയോ? മുനികുലജാതയോ? ഇവളെ വശത്താക്കാന്‍ ശ്രമിച്ചാല്‍ എന്നെ ശപിച്ച് ഭാസ്മമാക്കുമോ? ഇല്ല. എന്നെ ഭസ്മമാക്കാന്‍ സാധിക്കില്ല. കാരണം എന്റെ പിതാവായുള്ള വൃദ്ധക്ഷത്രന് വളരെ കൊതിച്ചുണ്ടായ ഞാന്‍ ജനിച്ചപ്പോള്‍ ദേവ വാദ്യങ്ങള്‍ മുഴങ്ങി, അശരീരിയുണ്ടായി : ' പുത്രന്‍ രണ്ട് വംശത്തിനും കീര്‍ത്തി വളര്‍ത്തും, എന്നാല്‍ അന്ത്യത്തില്‍ യുദ്ധക്കളത്തില്‍ വച്ച് ശിരസ്സറുത്ത് മരണം സംഭവിക്കും.' ഇത് കേട്ട വൃദ്ധക്ഷത്രന്‍ ശിവനെ തപസ്സു ചെയ്തു. എന്ടെ പുത്രന്റെ ശിരസ്സ് മണ്ണില്‍ വീഴ്തുന്നവന്ടെ തല പൊട്ടിത്തെരിക്കണമെന്ന് വരം വാങ്ങി. അതിനാല്‍ എന്നെ ശപിച്ച് ഭസ്മമാക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇവളെ വശത്താക്കാന്‍ ഉപായമെന്ത്? കോടികാസ്യനോട് പറയാം." കോടികാസ്യനെ വിളിക്കാനായി ഒരു ദൂതനെ ഏല്പിച്ച് കോടികാസ്യന്റെ വരവും കാത്തിരിക്കുന്നു.

രംഗം 3 (ജയദ്രഥന്‍, കോടികാസ്യന്‍)
(കോടികാസ്യന്റെ തിരനോക്ക്) ജയദ്രഥനു വേണ്ടി സാല്വരാജാവിന്റെ പുത്രിയെ കൊണ്ടുവന്നു കാഴ്ചവയ്ക്കാമെന്നും, ചാരപ്പണിക്ക് തന്നെ പോലൊരാള്‍ ഇല്ലെന്നും കോടികാസ്യന്‍ പറയുന്നു. വനമാധ്യത്തിലെ ആശ്രമത്തില്‍ കാണുന്ന സുന്ദരി ആരെന്നും, അവളെ തനിച്ചൊന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും, അതിനാല്‍ അവളെ കുറിച്ച് അന്വേഷിച്ച് വരാനും ജയദ്രഥന്‍ കോടികാസ്യനെ ഏല്പിക്കുന്നു. കോടികാസ്യന്‍ ആശ്രമത്തിന്റെ സൗന്ദര്യം കണ്ട് അവളുടെ സമീപത്തേക്ക് ചെല്ലുന്നു.

രംഗം 4 (കോടികാസ്യന്‍, പാഞ്ചാലി)
അവളാരെന്നും, ഇത്രയും സുന്ദരിയായ അവളെന്താണ് ദുഷ്ടമൃഗ സംകേതമായ വനത്തില്‍ ഒറ്റക്ക് വസിക്കുന്നതെന്നും, തരത്തില്‍ ആരെയും ലഭിച്ച്ചില്ലേ, എന്നുമുള്ള കോടികാസ്യന്റെ വാക്കുകള്‍ പാഞ്ചാലിയെ അസ്വസ്ഥമാക്കുന്നു. പാഞ്ചാലി കോടികാസ്യനെ കണക്കിന് ശകാരിക്കുന്നു. തന്റെ പതികലായ പാണ്ഡവര്‍ വരുന്നത് വരെ പുറത്തിരുന്നു കൊള്ളാന്‍ പറഞ്ഞ് പാഞ്ചാലി അകത്തേക്ക് പോകുന്നു. ലോക പ്രസിദ്ധരായ പാണ്ഡവരുടെ പത്നിയാനെന്നും, ജയദ്രഥന്റെ ബന്ധുവാനെന്നും തിരിച്ചറിഞ്ഞ കോടികാസ്യന്‍ ജയദ്രഥനോട് വിവരം പറയാന്‍ തിരിക്കുന്നു.

രംഗം 5 (ജയദ്രഥന്‍, പാഞ്ചാലി)
ഒരുപാട് നാളായി കാണാതിരുന്നത് കൊണ്ട് പാഞ്ചാലിയെ തിരിച്ചറിയാതിരുന്ന ജയദ്രഥന്‍, ഉത്സാഹഭരിതനായി പാഞ്ചാലിയെ സമീപിക്കുന്നു. സുന്ദരിയായ അവള്‍ കാനന വാസത്താല്‍ തെല്ലവശത ആയിരിക്കുന്നുവെന്ന് ജയദ്രഥന്‍ പറയുന്നു. തന്റെ സോദരിയായ ദുശ്ശളയുടെ സുഖം അന്വേഷിക്കുന്ന പാഞ്ചാലി, ജയദ്രഥന്‍ ഇപ്പോളിവിടെ വരാന്‍ കാരണമെന്തെന്ന് ചോദിക്കുന്നു. പാണ്ഡവര്‍ നായാട്ടിനു പോയിരിക്കുകയാണെന്നും മടങ്ങി വരുന്നതും കാത്ത് ഇരിക്കുകയാണെന്നും പാഞ്ചാലി അറിയിക്കുന്നു.
ജയദ്രഥന്‍ പറയുന്നു - "നിന്റെ അലസവിലസമാം വേണി കണ്ട് എനിക്ക് ദുഃഖം വളരുന്നു. കള്ളമല്ല. ദുഷ്ടനായ ദുശാസനന്‍ അന്ന് നിറഞ്ഞ സഭയില്‍ വച്ച് ചെയ്തത് മറക്കാന്‍ സാധിക്കുമോ? പാണ്ടവരുമൊത്തുള്ള നിന്റെ ജീവിതം നരക പുര്‍ണമാണ്. നിനക്കിതില്‍ നിന്ന് രക്ഷ വേണ്ടേ? എന്നോടൊപ്പം പോരു, ഞാന്‍ കൊണ്ട് പോകാം." ഒരു സോദരനില്‍ നിന്ന് ഇപ്രകാരമുള്ള വാക്കുകള്‍ പ്രതീക്ഷിചില്ലെന്നും, ഇത് പാണ്ടവ പത്നിയായ പാഞ്ചാലിയാണെന്നും അവള്‍ ഓര്‍മിപ്പിക്കുന്നു.
എന്നാല്‍ ജയദ്രഥന്‍ പാഞ്ചാലിയെ ബലാല്‍ക്കാരമായി കൊണ്ടുപോകുന്നു. തടുക്കാന്‍ വന്ന മുനിമാരെ ഓടിപ്പിച്ച് സ്വയം തേര്‍ തെളിച്ച് പോകുന്നു.

രംഗം 6 (ജയദ്രഥന്‍, പാഞ്ചാലി, അര്‍ജ്ജുനന്‍)
പാഞ്ചാലി അപഹരണ വൃത്താന്തം മുനിമാരില്‍ നിന്നറിഞ്ഞ അര്‍ജ്ജുനന്‍, പാഞ്ചാലിയെ കൊണ്ട് പോകുന്ന ജയദ്രഥന്‍ടെ രഥം ഒരു ശരം കൊണ്ട് തകര്‍ക്കുന്നു. ജയദ്രഥനെ തടുത്ത്‌ പാഞ്ചാലിയെ മോചിപ്പിക്കുന്നു. ശേഷം, പരനാരിപ്രിയനായ ജയദ്രതനോട് യുദ്ധം ചെയ്ത് തോല്‍പ്പിച്ച് വധിക്കാനോരുങ്ങുമ്പോള്‍ യുധിഷ്ഠിരന്‍ തടയുന്നു. സോദരിയായ ദുശ്ശളവിധവയാകുമെന്നും അതിനാല്‍ അതിനാല്‍ വധിക്കാതെ ശിക്ഷിച്ചാല്‍ മതിയെന്നും പറയുന്നു. പാഞ്ചാലി ജയദ്രഥനെ താക്കീത് ചെയ്യുന്നു. ശേഷം, ജയദ്രതന്റെതല മുണ്ഡനം ചെയ്ത്, അഞ്ച് കുടുമകള്‍ മാത്രം ബാക്കി നിര്‍ത്തുന്നു. അര്‍ജ്ജുനന്‍ പാഞ്ചാലിയെ കൂട്ടി ആശ്രമത്തിലേക്ക് മടങ്ങുന്നു.
അപഹാസ്യനായ ജയദ്രഥന്‍ രൂപത്തൊദെ തിരിച്ചു പോകാനാകാതെ വിഷമിക്കുന്നു. പാണ്ഡവരോട് പ്രതികാരം ചെയ്യാനായി ശിവനെ തപസ്സ് ചെയ്ത് വരം വാങ്ങാന്‍ ഉറയ്ക്കുന്നു.


Gurudakshina - Sri kalanilayam Gopi

ശ്രീ കലാനിലയം ഗോപിയാശാന് സമാദരണവും ഗുരുദക്ഷിണ സമര്‍പ്പണവും  2012 സെപ്തംബര്‍ 21, 22 തീയതികളില്‍ ഉണ്ണായി വാരിയര്‍ സ്മാരക കല...